Latest News

കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

പാലക്കാട്: ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപം റോഡ് ഉപരോധിച്ചു.

ചൊവ്വാഴ്ച രാത്രി 10 മണിയോടെ മിഷൻ സ്കൂൾ ജങ്ഷനിൽനിന്ന് എൽ.ഐ.സി. ഓഫീസിലേക്ക് നടത്തിയ രാത്രി മാർച്ചിനിടെയാണ് പ്രവർത്തകർ റോഡ് ഉപരോധിച്ചത്. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് റോഡിൽനിന്ന് നീക്കി.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ കോൺഗ്രസ് ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പാലക്കാട്ടും മാർച്ച് സംഘടിപ്പിച്ചത്.

ഡി.സി.സി. ജനറൽ സെക്രട്ടറി കെ. ഭവദാസ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി. സതീഷ് അധ്യക്ഷത വഹിച്ചു.

യു.ഡി.എഫ്. നിയോജകമണ്ഡലം ചെയർമാൻ സുധാകരൻ പ്ലാക്കാട്, മണ്ഡലം പ്രസിഡന്റുമാരായ രമേശ് പുത്തൂർ, എസ്. സേവ്യർ, അനിൽ ബാലൻ, എസ്.എം. താഹ, നേതാക്കളായ ഹരിദാസ് മച്ചിങ്ങൽ, ബോബൻ മാട്ടുമന്ത, ഡി. ഷജിത്ത് കുമാർ, എ. സുജേന്ദ്രനാഥൻ, കെ.ആർ. ശരരാജ്, സി. നിഖിൽ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *